Site icon Fanport

ഡിബാല 20 ദിവസത്തോളം പുറത്തിരിക്കും

യുവന്റസ് താരം ഡിബാല മൂന്ന് ആഴ്ചയോളം പുറത്തിരിക്കും. മുട്ടിന് ഏറ്റ ചെറിയ പരിക്ക് ആണ് ഡിബാലയെ പുറത്ത് ഇരുത്തുന്നത്. താരം ഫോമിലേക്ക് ഉയരുന്നതിനിടയിലാണ് പരിക്ക് വില്ലനായി എത്തിയിരിക്കുന്നത്. അവസാന രണ്ടു മത്സരങ്ങളിൽ ഡിബാല പഴയ ഫോമിലേക്ക് ഉയരുന്നതാണ് കാണാൻ കഴിഞ്ഞിരുന്നത്. വീണ്ടും പരിക്ക് വന്നത് താരത്തിന് വലിയ തിരിച്ചടിയാകും.

ഡിബാലയ്ക്ക് മാത്രമല്ല മക്കെന്നിയും കിയേസയും പരിക്കിന്റെ പിടിയിലാണ്. ഇരുവരുടെയും പരിക്ക് എത്ര സാരമുള്ളതാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ വ്യക്തമാവുകയുള്ളൂ. ഇന്റർ മിലാന് എതിരായ മത്സരത്തിൽ ഈ മൂന്ന് താരങ്ങളും കളിക്കാൻ സാധ്യതയില്ല.

Exit mobile version