ഡിബാലയെ വിൽക്കേണ്ട എന്ന് യുവന്റസ് തീരുമാനം, ടോട്ടൻഹാമിന് നിരാശ

- Advertisement -

യുവന്റസ് താരം ഡിബാലയ്ക്ക് ആയുള്ള പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഡിബാലയ്ക്ക് വേണ്ടി ടോട്ടൻഹാം 70 മില്യൺ ഓഫർ ചെയ്തു എങ്കിലും ആ ഓഫർ താരവും ക്ലബും നിരസിച്ചും ഡിബാലയെ വിൽക്കേണ്ടതില്ല എന്നാണ് യുവന്റസിന്റെ ഇപ്പോഴത്തെ തീരുമാനം. എന്നാൽ ഈ ഓഫർ യുവന്റസ് സ്വീകരിച്ചു എങ്കിലും ഡിബാല സ്വീകരിക്കാത്തതാണ് ട്രാൻസ്ഫർ നടക്കാതിരിക്കാൻ കാരണം എന്നാണ് അറിയാൻ കഴിയുന്നത്.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫറും ഡിബാല നിരസിച്ചിരുന്നു. ഇമേജ് റൈറ്റും സാലറിയും ഒക്കെ ആയി വലിയ കരാർ ആയിരുന്നു ഡിബാല മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിരുന്നത്. അത് തന്നെ സ്പർസിനോടും ആവശ്യപ്പെട്ടതാണ് ഈ ട്രാൻസ്ഫർ നടക്കുക അസാധ്യമാക്കിയിരിക്കുന്നത്. എറിക്സൺ ക്ലബ് വിടും എന്നതിനാലാണ് ഡിബാലയ്ക്ക് വേണ്ടി സ്പർസ് ശ്രമങ്ങൾ നടത്തിയത്. ട്രാൻസ്ഫർ വിൻഡോ ഇന്ന് അവസാനിക്കുന്നതിനാൽ ഇനി എന്തായാലും ഡിബാല സ്പർസിൽ എത്തില്ല.

Advertisement