Site icon Fanport

ഡിബാലക്ക് ഇന്റർ മിലാൻ മൂന്ന് വർഷത്തെ കരാർ വാഗ്ദാനം

യുവന്റസ് വിടുന്ന പൗലോ ഡിബാല ഇന്റർ മിലാനിലേക്ക് അടുക്കുന്നു. ഡിബാലക്ക് 3 വർഷത്തെ കരാർ ആണ് ഇന്റർ മിലാൻ വാഗ്ദാനം ചെയ്യുന്നത്. 7 മില്യൺ യൂറോ വേതനമായി ഇന്റർ മിലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിബാലയുടെ ഏജന്റും ഇന്റർ മിലാനും വരും ദിവസങ്ങളിൽ വീണ്ടും ചർച്ചകൾ നടത്തും.

അർജന്റീന താരത്തിന്റെ യുവന്റസിലെ കരാർ ജൂണിൽ അവസാനിക്കാൻ ഇരുക്കുകയാണ്. യുവന്റസ് താരത്തെ നിലനിർത്തില്ല എന്ന് അറിയിച്ചിരുന്നു.

യൂറോപ്പിലെ നിരവധി ക്ലബ്ബുകൾ അത്‌ലറ്റിക്കോ മാഡ്രിഡ് മുതൽ ടോട്ടനം ഹോട്‌സ്‌പർ വരെ ഡിബാലക്ക് വേണ്ടി രംഗത്ത് ഉണ്ട് എങ്കിലും ഇറ്റലിയിൽ തന്നെ തുടരാനാണ് താരം ആഗ്രഹിക്കുന്നത്‌. യുവന്റസിലും പ്രതിവർഷം 7 മില്യൺ യൂറോയുടെ കരാറിലാണ് ഡിബാല ഉള്ളത്.

Exit mobile version