
ചാമ്പ്യൻസ് ലീഗിലെ ചുവപ്പ് കാർഡ് ദുരന്തത്തിൽ നിന്ന് കരകയറി ഡിബാല. റയൽ മാഡ്രിഡിനെതിരെ ചുവപ്പ് കണ്ട ഡിബാല ഇന്ന് ഹാട്രിക്കുമായാണ് യുവന്റസിന് വിജയമൊരുക്കിയത്. ഇന്ന് ബെനെവെന്റോയെ എവേ ഗ്രൗണ്ടിൽ നേരിട്ട യുവന്റസ് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്.
16, 45, 74 മിനുറ്റുകളിലായിരുന്നു ഡിബാലയുടെ ഗോളുകൾ. ഡിബാലയുടെ രണ്ട് ഗോളുകൾ പെനാൾട്ടി സ്പോട്ടിൽ നിന്നായിരുന്നു. ഡഗ്ലസ് കോസ്റ്റയാണ് നാലാം ഗോൾ നേടിയത്. ഡിബാലയുടെ സീസണിലെ മൂന്നാം ഹാട്രിക്കാണിത്. മൂന്ന് ഹാട്രിക്കും എവേ ഗ്രൗണ്ടുകളിലാണ് പിറന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ജയത്തോടെ നാപോളിയുമായുള്ള പോയന്റ് വ്യത്യാസം യുവന്റസ് ഏഴാക്കി ഉയർത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial