2-0 പിറകിൽ നിന്ന ശേഷം ഡിബാല ഹാട്രിക്കിൽ യുവന്റസ് തിരിച്ചുവരവ്

നമ്പർ 10 ജേഴ്സി അണിഞ്ഞതു മുതൽ ഡിബാലയെ തടുക്കാൻ ആർക്കും ആകുന്നില്ല. ജെനോവയ്ക്ക് എതിരെ രണ്ടു ഗോളിനു പിറകിൽ പോയ ഇറ്റാലിയൻ ചാമ്പ്യന്മാരുടെ തകർപ്പൻ തിരിച്ചുവരവിന് ഹട്രിക്കുമായാണ് ഡിബാല ഇന്ന് ചുക്കാൻ പിടിച്ചത്. തുടക്കത്തിൽ പതറിയ യുവന്റസ് ഏഴു മിനുട്ടിനകം തന്നെ രണ്ടു ഗോളിന് പിറകിൽ പോയിരുന്നു.

ആദ്യ മിനുട്ടിൽ തന്നെ പ്യാനിചിന്റെ പിഴവിൽ പിറന്ന ഓൺ ഗോളാണ് യുവയെ ഞെട്ടിച്ചത്. ഏഴാം മിനുട്ടിൽ ഒരു പെനാൾട്ടി കൂടി വഴങ്ങിയതോടെ ഒരു ഹീറോയിക്ക് പ്രകടനം ഇല്ലാതെ തിരിച്ചുവരാൻ കഴിയില്ല എന്ന അവസ്ഥയിലായി യുവന്റസ്. അപ്പോഴാണ് ഡിബാല മാജിക്ക് വരുന്നത്. പതിനാലാം മിനുട്ടിൽ പാനിചിന്റെ അസിസ്റ്റിൽ നിന്ന് ആദ്യ ഗോൾ. ആദ്യ പകുതി അവസാനിക്കും മുമ്പ് പെനാൾട്ടിയിലൂടെ സമനില ഗോൾ. എല്ലാം ഡിബാലയുടെ കാലിൽ നിന്ന്.

രണ്ടാം പകുതിയിൽ 62ാം മിനുട്ടിൽ ക്വഡ്രാഡോ യുവന്റസിനെ മുന്നിലെത്തിച്ചു. പിന്നെ ഡിബാലയുടെ ഹാട്രിക്ക് തികക്കൽ മാത്രം ബാക്കി. തൊണ്ണൂറാം മിനുട്ടിൽ ഹിഗ്വയിന്റെ അസിസ്റ്റിൽ ഡിബാല അതും പൂർത്തിയാക്കി. യുവന്റസ് കരിയറിലെ ആദ്യ ഹാട്രിക്കാണ് ഡിബാലക്ക്. സീസണിൽ ഇതുവരെ‌ യുവനറ്റ്സ് നേടിയ ഏഴു ഗോളുകളിൽ അഞ്ചും ഡിബാലയാണ് നേടിയത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒരു പെനാൾട്ടി മിസ്സിന് ഇരട്ട ഗോൾ പരിഹാരവുമായി മെസ്സി, ബാഴ്സക്ക് രണ്ടാം ജയം
Next articleസൗത്ത് സോക്കേർസ്-എഫ് സി കേരള ഫുട്ബോൾ ഫിയസ്റ്റ് തൃശ്ശൂരിൽ