ഇരട്ട ഗോളുമായി ഡിബാല മാജിക്, യുവന്റസ് ഒന്നാമത്

- Advertisement -

ഇറ്റാലിയൻ ലീഗിൽ യുവന്റസ് ഒന്നാമത്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ യുഡിനെസെയെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് യുവന്റസ് നാപോളിയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ഡിബാലയുടെ ഇരട്ട ഗോളുകളാണ് യുവന്റസിന് വിജയം ഒരുക്കിയത്.

20ആം മിനുട്ടിൽ ഒരു ഇടംകാലൻ ഫ്രീകിക്കിൽ നിന്നായിരുന്നു ഡിബാലയുടെ ആദ്യ ഗോൾ. 49ആം മിനുട്ടിൽ ഹിഗ്വയിന്റെ പാസിൽ നിന്ന് ആയിരുന്നു ഡിബാലയുടെ രണ്ടാം ഗോൾ. ഡിബാലയുടെ അവസാന മൂന്നു മത്സരങ്ങളിലെ നാലാം ഗോളാണിത്. ഹിഗ്വയിൻ ലഭിച്ച പെനാൾട്ടി തുലച്ചില്ലായിരുന്നു എങ്കിൽ വിജയ മാർജിൻ ഇതിലും ഉയർന്നേനെ.

ഇന്നത്തെ ജയത്തോടെ 27 മത്സരങ്ങളിൽ നിന്ന് 71 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള നാപോളക്ക് 69 പോയന്റാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement