അവസാന നിമിഷ ഗോളുമായി ഡിബാല മാജിക്

- Advertisement -

ഇറ്റാലിയൻ ലീഗിലെ കിരീട പോരാട്ടത്തിൽ നിർണായക മത്സരത്തിൽ യുവന്റസിന് ജയം. ഇന്ന് കരുത്തരായ ലാസിയോയെ അവരുടെ ഗ്രൗണ്ടിൽ നേരിട്ട യുവന്റസ് അവസാന നിമിഷത്തിലെ ഗോളിനാണ് വിജയം നേടിയത്. 93ആം മിനുട്ടിൽ ഡിബാലയാണ് യുവന്റസിന്റെ വിജയ ഗോൾ നേടിയത്.

93ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് പന്ത് സ്വീകരിച്ച ഡിബാല ലാസിയോ താരത്തെ നട്മഗ് ചെയ്ത് ബോക്സിലേക്ക് മുന്നേറി വീഴുന്നതിനിടെ തൊടുത്ത ഷോട്ടാണ് യുവന്റ്സിന് മൂന്നു പോയന്റ് ഉറപ്പിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള നാപോളീക്ക്ക്ക് ഓരു പോയന്റ് മാത്രം പിറകിൽ എത്തി യുവന്റസ്. നാപോളി ഇന്ന് മറ്റൊരു മത്സരത്തിൽ റോമയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement