Site icon Fanport

ഇറ്റലിയിൽ ചരിത്രമെഴുതി കൊളംബിയൻ താരം

ഇറ്റലിയിൽ ചരിത്രമെഴുതികൊണ്ടിരിക്കുകയാണ് കൊളംബിയൻ താരം ദുവാൻ സപറ്റ. 1952.നു ശേഷം ഒരു മത്സരത്തിൽ നാല് ഗോൾ നേടുന്ന ആദ്യ താരമായി മാറി സപറ്റ. അറ്റ്‌ലാന്റയുടെ ഫ്രോസിനോണിനെതിരായ അഞ്ചു ഗോൾ വിജയത്തിൽ നാല് ഗോളും നേടിയത് താരമായിരുന്നു. ഈ ഡിസംബർ മുതൽ എട്ടു മത്സരങ്ങളിൽ 14 ഗോളുകളാണ് താരം നേടിയത്.

ഇതിൽ നാപോളിക്കെതിരായ ഗോളും യുവന്റസിനെതിരായ ഇരട്ട ഗോളുകളും ഉൾപ്പെടും. ഈ സീസണിൽ ഒരു മത്സരത്തിൽ നാലോ അതിലധികമോ ഗോളുകൾ നേടിയ മൂന്നു താരങ്ങളിൽ ഒരാളാണ് സപറ്റ. ഫോർച്യുനയ്‌ക്കെതിരെ അഞ്ചു ഗോൾ നേടിയ ഫ്രാങ്ക്ഫർട്ടിന്റെ ലൂക്ക യോവിച്ചും നാല് ഗോൾ അടിച്ച എംബാപ്പയുമാണ് ഈ നേട്ടം നേടിയ മറ്റു താരങ്ങൾ.

Exit mobile version