ഡഗ്ലസ് കോസ്റ്റ ബയേണിലേക്ക്!!

ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ ബയേൺ മ്യൂണിച്ചിനായി കളിക്കും. താരം ഇന്ന് ജർമ്മനിയിൽ എത്തി ബയേണുനായുള്ള കരാർ പൂർത്തിയാക്കും. ഒരു വർഷത്തെ ലോണിൽ ആണ് യുവന്റസ് കോസ്റ്റയെ ബയേണ് നൽകുന്നത്. മുമ്പ് മൂന്ന് സീസണുകളോളം ബയേണു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡഗ്ലസ് കോസ്റ്റ. 2018ൽ ആയിരുന്നു കോസ്റ്റ ബയേൺ വിട്ട് യുവന്റസിൽ എത്തിയിരുന്നത്.

29കാരനായ താരം അവസാന രണ്ട് വർഷമായി യുവന്റസിൽ ഉണ്ട്. യുവന്റസ് ആരാധകർക്ക് ഇഷ്ടമുള്ള താരമാണെങ്കിലും കോസ്റ്റയ്ക്ക് സ്ഥിരമായി കളിക്കാൻ പലപ്പോഴും യുവന്റസിൽ പറ്റിയില്ല. എല്ലാ സീസണിലും കോസ്റ്റ ഭൂരിഭാഗം സമയവും പരിക്കേറ്റ് പുറത്തായിരിന്നു. ഇതാണ് താരത്തെ യുവന്റസ് വിൽക്കാൻ ശ്രമിക്കാനുള്ള പ്രധാന കാരണവും.

Exit mobile version