Site icon Fanport

ഡൊന്നരുമയുടെ ബ്ലണ്ടറിൽ വീണ് എ.‌സി മിലാൻ

സീരി എ യിൽ എ സി മിലാ നു തുടർച്ചയായ രണ്ടാം പരാജയം. ഏകപക്ഷീയമായ ഒരു ഗോളിന് സാംപ്‌ടോറിയയാണ് മിലാനെ പരാജയപ്പെടുത്തിയത്. ഡൊന്നരുമയുടെ ബ്ലണ്ടർ ഉപയോഗപ്പെടുത്തിയ ഗെഗ്രോർ ഡാഫ്‌റിൽ ആണ് സാംപ്‌ടോറിയക്ക് വേണ്ടി ഗോളടിച്ചത്.

മത്സരം തുടങ്ങി 33 സെക്കന്റിൽ അബദ്ധത്തിൽ ഡാഫ്‌റിലൈന് പന്ത് പാസ് ചെയ്യുകയായിരുന്നു ഡൊന്നരുമ. എന്നാൽ ഗെഗ്രോർ ഡാഫ്‌റിനു ലക്ഷ്യം തെറ്റിയില്ല. ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ നേടാൻ മിലാൻ ഇനി കടുത്ത പോരാട്ടം നേരിടേണ്ടി വരും. മിലാൻ ഡെർബിയിലെ പരാജയത്തിന് പിന്നാലെയാണ് സാംപ്‌ടോറിയക്കെതിരെയും മിലാൻ പരാജയപ്പെട്ടത്.

Exit mobile version