ഡൊണ്ണരുമക്ക് പുതിയ കരാർ വാഗ്ദാനം ചെയ്ത് എ.സി മിലാൻ

എ.സി മിലാനിൽ തന്നെ തുടരാൻ ഗോൾ കീപ്പർ ഡൊണ്ണരുമക്ക് പുതിയ കരാർ വാഗ്ദാനം ചെയ്ത് സെരി എ ക്ലബ്. നേരത്തെ താരത്തിന് വേണ്ടി എ.സി മിലാൻ നൽകിയ കരാറുകൾ താരവും താരത്തിന്റെ ഏജന്റും നിരസിച്ചതോടെയാണ് പുതിയ ഓഫർ എ.സി മിലാൻ മുൻപോട്ട് വെച്ചത്.

ഇതിൽ 8 മില്യൺ യൂറോ ഒരു വർഷം നൽകുന്ന രീതിയിൽ രണ്ട് വർഷത്തേക്കുള്ള കരാറാണ് മിലാൻ ഡൊണ്ണരുമക്ക് മുൻപിൽ വെച്ചിട്ടുള്ളത്. നേരത്തെ 7 മില്യൺ യൂറോയും 1 മില്യൺ ബോണസുമായുള്ള കരാർ എ.സി മിലാൻ താരത്തിന് മുൻപിൽ വെച്ചെങ്കിലും താരം അത് നിരസിച്ചിരുന്നു.

എന്നാൽ താരത്തിന്റെ ഏജന്റായ മിനോ റയോള താരത്തിന്റെ 10 മില്യൺ യൂറോയിൽ ഒരു വർഷത്തേക്ക് മാത്രം എ.സി മിലാനിൽ തുടരാനുള്ള കരാറാണ് ആവശ്യപ്പെടുന്നത്.