Site icon Fanport

ഇതിഹാസ താരം ദിദ വീണ്ടും എസി മിലാനിൽ

എ സി മിലാൻ ഇതിഹാസ ഗോൾ കീപ്പർ ദിദ വീണ്ടും എ സി മിലാൻ. ഗോൾ കീപ്പിംഗ് പരിശീലകനായാണ് ദിദ തിരികെ മിലാനിൽ എത്തുന്നത്. മിലാന്റെ യുവ ടീമുകളുടെ ചുമതലയാണ് ദിദയ്ക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്. 2015ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച താരമാണ് ദിദ. മിലാനു വേണ്ടി പത്തു വർഷത്തോളം കളിച്ച താരമാണ് ദിദ.

മിലാനൊപ്പം രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു സീരി എ കിരീടവും ദിദ നേടിയിട്ടുണ്ട്. ബ്രസീലിനായി നൂറോളം മത്സരം കളിച്ച താരം കൂടിയാണ് ദിദ. 2002ൽ ബ്രസീൽ ലോകകപ്പ് നേടിയപ്പോൾ ദിദ ബ്രസീൽ ടീമിൽ ഉണ്ടായിരുന്നു.

Exit mobile version