ഡെമിറാൽ ബാഴ്സക്ക് എതിരെ കളിക്കില്ല

യുവന്റസിന്റെ യുവ സെന്റർ ബാക്ക് ഡെമിറാൽ പരിക്ക് മാറി തിരികെ എത്താൻ സമയമെടുക്കും. താരം പരിക്ക് കാരണം അവസാന ആഴ്ചകളിൽ കളിക്കുന്നില്ല. യുവന്റസിന്റെ അവസാന നാലു മത്സരത്തിലും ഡെമിറാൽ ഉണ്ടായിരുന്നില്ല. ഇനിയും നാലു മത്സരങ്ങൾ ഡെമിറലിന് നഷ്ടമാകും. ഇതിൽ ബാഴ്സലോണക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും ഉൾപ്പെടും. ഈ ആഴ്ച നടക്കുന്ന ടൊറീനോക്ക് എതിരാറ്റ മത്സരം പിന്നാലെ ഉള്ള ബാഴ്സലോണ, ജെനോവ മത്സരങ്ങൾ എന്നിവ എന്തായാലും ഡെമിറാലിന് നഷ്ടമാകും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു.

പരിക്ക് മാറി ബൊണൂചി എത്തിയതിനാൽ ഡിലിറ്റ് ബൊണൂചി കൂട്ടുകെട്ട് ആകും ഈ മത്സരങ്ങളിൽ കാണുക. യുവന്റസിന്റെ മറ്റൊരു സെന്റർ ബാക്കായ കിയെല്ലിനി ദീർഘകാലമായി പരിക്കേറ്റ് പുറത്താണ്.

Exit mobile version