ഡിലിറ്റ് കളിക്കാൻ ഈ മാസം അവസാനമാകും

യുവന്റസിന്റെ യുവ സെന്റർ ബാക്കായ ഡി ലിറ്റ് പരിക്ക് മാറി തിരികെ എത്തി എങ്കിലും മത്സരത്തിന് ഇറങ്ങാൻ ഈ മാസം അവസാനമായേക്കും. ഡി ലിറ്റിന് മാച്ച് ഫിറ്റ്നെസ് ലഭിക്കണം എങ്കിൽ കുറച്ച് കൂടെ ട്രെയിൻ ചെയ്യണം എന്നാണ് യുവന്റസ് ഫിസിയോ പറയുന്നത്. ഇതുകൊണ്ട് തന്നെ ഈ വരുന്ന ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് മാത്രമെ താരം യുവന്റസിനായി കളത്തി ഇറങ്ങുകയുള്ളൂ.

അതുവരെ ബൊണൂചിയും ഡെമിറാലും തന്നെയാകും യുവന്റസിന്റെ ഡിഫൻസിനെ നയിക്കുക. അവസാന കുറച്ച് മാസങ്ങളായി തോളിന് ശസ്ത്രക്രിയ നടത്തിയ ഡി ലിറ്റ് കളത്തിന് പുറത്തായിരുന്നു. ഡിലിറ്റ് മാത്രമല്ല ഫുൾബാക്ക് അലക്സ് സാൻഡ്രോയും ഈ മാസം അവസാനത്തെ യുവന്റസ് മാച്ച് സ്ക്വാഡിൽ എത്തും.

Exit mobile version