Site icon Fanport

ഡിലിറ്റിനെ ഒരു ഓഫർ കിട്ടിയാലും യുവന്റസ് വിൽക്കുകയില്ല

ഡിലിറ്റിനെ ഒരു ഓഫർ ലഭിച്ചാലും വിൽക്കില്ല എന്ന് യുവന്റസ്. ബാഴ്സലോണയും ഡിലിറ്റിന്റെ ഏജന്റായ മിനോ റൈയോളയും തമ്മിൽ ചർച്ചകൾ നടന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു ചർച്ചയും ഡിലിറ്റിനു വേണ്ടി നടന്നിട്ടില്ല എന്ന് യുവന്റസിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആർതുറിനെ നൽകി ഡിലിറ്റിനെ ബാഴ്സലോണ വാങ്ങും എന്നായിരുന്നു അഭ്യൂഹം.

ഡിലിറ്റ് യുവന്റസിന്റെ അടുത്ത കുറേ വർഷങ്ങളിലേക്കുള്ള ഡിഫൻസീവ് മതിലായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ബൊണൂചിയും കെല്ലിനിയും ഒക്കെ അവരുടെ മികച്ച കാലഘട്ടത്തെ പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. ഇനി ഡിലിറ്റും ഡിമെറലും ആണ് യുവന്റസിന്റെ ഭാവി സെന്റർ ബാക്ക് കൂട്ടുകെട്ട് എന്നാണ് യുവന്റസ് മാനേജ്മെന്റും കരുതുന്നത്. കഴിഞ്ഞ സീസൺ അവസാനം ആയിരുന്നു റെക്കോർഡ് തുകയ്ക്ക് ഡിലിറ്റ് യുവന്റസിൽ എത്തിയത്.

Exit mobile version