യുവന്റസിൽ ഡിലീറ്റ് നാലാം നമ്പറണിയും

- Advertisement -

അയാക്സിൽ നിന്നും റെക്കോർഡ് തുകയ്ക്ക് യുവന്റസിൽ എത്തിയ ഡി ലിറ്റ് നാലാം നമ്പർ ജേഴ്സി ഇനി അണിയും. ഒരു പ്രതിരോധ താരത്തിനായി ഫുട്ബോൾ ചരിത്രത്തിൽ മുടക്കുന്ന ഏറ്റവും വലിയ തുക നൽകിയാണ് ഡച്ച് താരത്തെ ഓൾഡ് ലേഡി ടൂറിനിലെത്തിച്ചത്. ഫിലിപോ മെലോ, മൊണ്ടേരോ,വിയേര, ബെനേഷ്യ തുടങ്ങിയവരണിഞ്ഞ നാലാം നമ്പർ ജേഴ്സിയിൽ താരത്തിന് തിളങ്ങാനാകുമെന്നാണ് യുവന്റസ് ആരാധകർ കരുതുന്നത്.

യുവന്റസിന്റെ ഇതിഹാസമായ ബെപ്പെ ഫുറീനോയും നാലാം നമ്പർ ആണ് അണിഞ്ഞിരുന്നത്. കുട്ടിക്കാലം മുതൽക്ക് തന്നെ യുവന്റസ് ആരാധകനായിരുന്നെന്ന് ഡി ലിറ്റ് പറഞ്ഞിരുന്നു. ഇറ്റാലിയൻ പ്രതിരോധ താരങ്ങളോടുള്ള ഇഷ്ടം പണ്ടേ തുറന്ന് പറഞ്ഞ ഡി ലിറ്റ് കുട്ടിക്കാലത്തെ യുവന്റസ് ജേഴ്സിയിലുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.

Advertisement