Site icon Fanport

കെല്ലിനിയുടെ പരിക്ക് തനിക്ക് ഗുണം ചെയ്യുകയാണെന്ന് ഡിലിറ്റ്

ക്യാപ്റ്റൻ കെല്ലിനി പരിക്കേറ്റ് പുറത്തായതോടെ ഡിലിറ്റ് വളരെ പെട്ടെന്ന് തന്നെ യുവന്റസിന്റെ സ്ഥിരം സെന്റർ ബാക്കായി മാറിയിരിക്കുകയാണ്. ഇതൊരു വിധത്തിൽ തനിക്ക് ഗുണം ചെയ്യുകയാണെന്ന് ഡച്ച് യുവതാരം പറഞ്ഞു. എല്ലാ കളിക്കാർക്കും പുതിയ ക്ലബിൽ എത്തിയാൽ ആ ക്ലബിന്റെ ശൈലിയുമായി ഇണങ്ങാൻ സമയം കിട്ടും. അങ്ങനെ മെല്ലെ മെല്ലെയാണ് ആദ്യ ഇലവനിലേക്ക് എത്തുക. അതായിരുന്നു പ്ലാൻ. പക്ഷെ കെല്ലിനിയുടെ പരിക്കോടെ എല്ലാം മാറിമറിഞ്ഞു. ഡിലിറ്റ് പറയുന്നു.

എന്നാൽ ഈ വെല്ലുവിളി താൻ ആസ്വദിക്കുകയാണ്. പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ പഠിക്കാൻ തനിക്ക് ആകുന്നുണ്ട് എന്നും യുവതാരം പറഞ്ഞു. വിമർശിക്കുന്നവരെ താൻ കാര്യമാക്കുന്നില്ല. താൻ നല്ല രീതിയിൽ കളിച്ചാലും അവർ തൃപ്തരല്ല. അതുകൊണ്ട് താൻ എല്ലാം സ്വയം വിലയിരുത്തുകയാണെന്ന് ഡിലിറ്റ് പറഞ്ഞു.

Exit mobile version