
റോമാ ക്യാപ്റ്റൻ ഡി റോസിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. സീരി എ മത്സരത്തിനിടെ ജീനോഅ താരം ജിയാൻലൂക ലപാടുളയെ മുഖത്തു തല്ലിയതിനാണ് വിലക്ക്. മത്സരത്തിൽ 1-0 ന് ലീഡ് ചെയ്തു നിൽക്കുമ്പോഴാണ് സംഭവം നടന്നത്.
എതിർ ടീം കളിക്കാരന്റെ മുഖത്ത് തല്ലിയതിനു മത്സരത്തിനിടെ ഡി റോസിക്ക് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജീനോഅമത്സരത്തിൽ സമനില പിടിച്ചിരുന്നു. വിലക്ക് ലഭിച്ചതോടെ സ്പാലിനെതിരെയും ഷിവോക്കെതിരെയുമുള്ള മത്സരം റോസിക്ക് നഷ്ട്ടമാകും.
34കാരനായ ഡി റോസി സ്പോർട്സ്മാൻഷിപ് ഇല്ലാതെ പെരുമാറിയതിനാണ് വിലക്ക് എന്ന് സീരി എ ഫെഡറേഷൻ അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial