20230215 011630

ബ്രസീൽ താരം ഡാനിലോ യുവന്റസിൽ പുതിയ കരാർ ഒപ്പുവെക്കും

ബ്രസീലിയൻ ഫുൾബാക്ക് ഡാനിലോ ക്ലബ്ബുമായി ഒരു പുതിയ കരാറിൽ ഉടൻ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2025 ജൂൺ വരെ യുവന്റസിൽ തുടരുന്ന കരാർ ആകും ഡാനിലോ ഒപ്പുവെക്കുക. 2026 വരെ കരാർ നീട്ടാനുള്ള ഓപ്ഷനും കരാറിൽ ഉൾപ്പെടും.

2019ൽ ആണ് ഡാനിലോ യുവന്റസിൽ ചേർന്നത്. അന്ന് മുതൽ യുവന്റസ് ഡിഫൻസിലെ ഒരു പ്രധാന കളിക്കാരനായി ഡാനിലോ തുടരുന്നുണ്ട്.ക്ലബ്ബിനൊപ്പം രണ്ട് സീരി എ കിരീടങ്ങളും 2020 ലെ ഇറ്റാലിയൻ സൂപ്പർ കപ്പും അദ്ദേഹം നേടിയി.

ചർച്ചകൾ നന്നായി പുരോഗമിക്കുകയാണെന്നും യുവന്റസിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും ഡാനിലോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡാനിലോയുടെ കരാർ നീട്ടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Exit mobile version