Site icon Fanport

കൊഡ്രാഡൊ യുവന്റസിൽ പുതിയ കരാർ ഒപ്പുവെക്കും

കൊളംബിയൻ താരം യുവാൻ കൊഡ്രാഡൊ യുവന്റസിൽ പുതിയ കരാർ ഒപ്പുവെക്കും. 2022 വരെ നീണ്ടു നിൽക്കുന്ന കരാറിലാകും താരം ഒപ്പുവെക്കുക. കൊഡ്രാഡൊ കരാർ അംഗീകരിച്ചതായും ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നുമാണ് ടൂറിനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാരിക്ക് കീഴിൽ ഫുൾബാക്കായാണ് കളിക്കുന്നത് എങ്കിലും മികച്ച ഫോമിലാണ് കൊഡ്രാഡൊ.

2015ൽ ചെൽസിയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു കൊഡ്രാഡൊ യുവന്റസിൽ എത്തിയത്. അതിനു ശേഷം ഇറ്റലിയിൽ ഗംഭീര പ്രകടനം തന്നെ താരം നടത്തി. 2017 ആയപ്പോൾ സ്ഥിര കരാറിൽ യുവന്റസ് കൊഡ്രാഡെയെ സ്വന്തമാക്കി. ഇതുവരെ യുവന്റസിനായി നൂറിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുവന്റസിനൊപ്പം നാലു ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 8 കിരീടങ്ങൾ നേടാൻ കൊഡ്രാഡോയ്ക്ക് ആയിട്ടുണ്ട്.

Exit mobile version