Site icon Fanport

അരോഗ്യത്തിന്റെ രഹസ്യം മദ്യപാനമില്ലാത്തത് എന്ന് ക്രിസ്റ്റ്യാനോ

താൻ ഈ 33ആം വയസ്സിലും ആരോഗ്യം കാത്തു സൂക്ഷിക്കുന്നത് എങ്ങനെയാണ് വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ ലഹരിക്ക് അടിമപ്പെടാത്തത് ആണ് തന്റെ ഷേപ്പ് ഇപ്പോഴും മികച്ചതായി നിക്കുന്നതിന്റെ രഹസ്യം എന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. താൻ നല്ല ഭക്ഷണം മാത്രമെ കഴിക്കാറുള്ളൂ. മധുരം ഒഴിവാക്കും, മദ്യപിക്കാറുമില്ല. ഇതാണ് ഫിറ്റ്നെസിന്റെ പ്രധാന കാര്യം.

ഫിറ്റ്നെസിന് മൂന്ന് പ്രധാന കാര്യങ്ങൾ ആണ് ഉള്ളത് എന്നും റൊണാൾഡോ പറയുന്നു. നന്നായി ഉറങ്ങുക, നന്നായി ഭക്ഷണം കഴിക്കുക, നന്നായി പരിശീലനം നടത്തുന്ന എന്നതാണ് ആ മൂന്ന് കാര്യങ്ങൾ എന്നും റൊണാൾഡോ പറഞ്ഞു. യുവന്റസിന്റെ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനായി തയ്യാറെടുക്കുകയാണ് ഇപ്പോൾ റൊണാൾഡോ.

Exit mobile version