ഇംഗ്ലണ്ടിനും സ്പെയിനും പിന്നാലെ ഇറ്റലിയും കീഴടക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

Img 20210520 041215
- Advertisement -

ഇംഗ്ലണ്ടിനും സ്പെയിനും പിന്നാലെ ഇറ്റലിയും കീഴടക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്റസിനൊപ്പം കോപ്പ ഇറ്റാലിയയും ഉയർത്തിയാണ് ഇറ്റലിയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ കിരീട വേട്ട തുടർന്നത്. ഇതോട് കൂടി ഇറ്റലിയിൽ സീരി എ കിരീടം, സൂപ്പർ കോപ്പ ഇറ്റാലിയാന,കോപ്പ ഇറ്റാലിയ കിരീടങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉയർത്തി. അവസാന രണ്ടു സീസണുകളിലും യുവന്റസിന് വിജയിക്കാൻ കഴിയാത്ത കിരീടമാണ് അറ്റലാന്റയെ പരാജയപ്പെടുത്തി ഇന്ന് നേടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രീമിയർ ലീഗ്, കമ്മ്യുണിറ്റി ഷീൽഡ്,എഫ് എ കപ്പ്, ചാമ്പ്യൻസ് ലീഗ്, ക്ലബ്ബ് വേൾഡ് അടക്കം 9 കിരീടങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരുന്നു. പിന്നീട് സ്പെയിനിൽ റയൽ മാഡ്രിഡിനൊപ്പവും ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രം ആവർത്തിച്ചു. റയലിൽ ലാ ലീഗ, കോപ്പ ഡെൽ റേ, സുപ്പർ കോപ്പ, ചാമ്പ്യൻസ് ലീഗ്,യുവേഫ സൂപ്പർ കപ്പ്,ക്ലബ്ബ് വേൾഡ് കപ്പ് കിരീടങ്ങളും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. യുവന്റസിനൊപ്പം രണ്ട് തവണ ലീഗ് കിരീടങ്ങളും സൂപ്പർ കോപ്പയും ഉയർത്താൻ റൊണാൾഡോക്ക് സാധിച്ചു. 2018ൽ റെക്കോർഡ് തുക നൽകിയാണ് യുവന്റസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇറ്റലിയിൽ എത്തിച്ചത്.

Advertisement