Site icon Fanport

വീണ്ടും മെസ്സിയെ പിന്നിലാക്കി ക്രിസ്റ്റിയാനോ റൊണാൾഡോ

റൊണാൾഡോ – മെസ്സി പോരാട്ടം അവസാനിക്കുന്നില്ല. ക്രിസ്റ്റിയാനോ റൊണാൾഡോ 600 ക്ലബ്ബ് ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ മെസ്സിയും 600 ക്ലബ്ബിൽ എത്തിയിരുന്നു. എന്നാൽ സീരി എ യിലെ ടൂറിൻ ഡെർബിയിൽ ഗോളടിച്ച് ലയണൽ മെസ്സിയെ വീണ്ടും മറികടന്നിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. ഈ സീസണിൽ സീരി എ യിലെ 21 ആം ഗോളാണ് റൊണാൾഡ്‌ നേടിയത്.

ഇപ്പോൾ റൊണാൾഡോയ്ക്ക് 601 ഗോളും മെസ്സിക്ക് 600 ഗോളുമാണ്. ഇന്റർ മിലാനെതിരെ ഗോൾ നേടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 600 ക്ലബ് ഗോളുകൾ തികച്ചത്. ചാമ്പ്യൻസ് ലീഗ് സിമിയുടെ ആദ്യ പാദ മത്സരത്തിൽ ലിവർപൂളിനെതിരെ ഇരട്ട ഗോളുകൾ നേടിയാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. ഇതിഹാസ താരങ്ങൾ തമ്മിലുള്ള ഗോൾ വേട്ടയിലെ കണക്കുകൾ തുടർക്കഥയാവുകയാണ്.

Exit mobile version