ചരിത്രമെഴുതി റൊണാൾഡോ, പ്രിമിയർ ലീഗിനും ലാ ലീഗക്കും പിന്നാലെ സീരി എയിലും 50 ഗോളുകൾ!!!

ഇറ്റലിയിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗ്,ലാ ലീഗ, സീരി എ എന്നീ ലീഗുകളിൽ 50 ഗോളടിക്കുന്ന ആദ്യത്തെ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ. ടൂറിനിൽ ലാസിയോക്കെതിരായ നിർണായക മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയാണ് ക്രിസ്റ്റ്യാനോ ഈ നേട്ടം സ്വന്തമാക്കിയത്.

വെറും 61 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ 50 ഗോളുകൾ അടിച്ച് കൂട്ടിയത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 84 ഗോളുകളും ലാ ലീഗയിൽ റയൽ മാഡ്രിഡിന് വേണ്ടി 311 തവണയും ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടുണ്ട്. ഈ സീസണിൽ കിരീടത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന യുവന്റസിന്റെ ടോപ്പ് സ്കോറർ കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.