യുവന്റസ് ആരാധകരോട് മാപ്പ് പറഞ്ഞ് കോസ്റ്റ

എതിർ കളിക്കാരന്റെ മുഖത്ത് തുപ്പിയതിന് യുവന്റസ് താരം ഡഗ്ലസ് കോസ്റ്റ യുവന്റസ് ആരാധകരോട് മാപ്പ് പറഞ്ഞു. ഇന്നലെ നടന്ന സീരി എ മത്സരത്തിനിടയിലാണ് ബ്രസീൽ താരമായ കോസ്റ്റ എതിർ കളിക്കാരന്റെ മുഖത്ത് തുപ്പിയത്.

കോസ്റ്റയുടെ പെരുമാറ്റത്തിൽ താരത്തിനെതിരെ സീരി എ യും യുവന്റസും അച്ചടക്ക നടപടി സ്വീകരിക്കും എന്ന് ഉറപ്പാണ്. ചുരുങ്ങിയത് 3 കളികളിൽ എങ്കിലും താരത്തിന് വിലക്ക് ലഭിച്ചേക്കും.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പെരുമാറ്റത്തിൽ യുവന്റസ് ആരാധകരോട് മാപ്പ് പറയുന്നതായി പറഞ്ഞത്. കൂടാതെ എന്നും തന്റെ കൂടെ നിന്ന സഹ കളിക്കാരോടും താരം മാപ്പ് പറഞ്ഞിട്ടുണ്ട്. താരത്തിന് ക്ലബ്ബ് പിഴ ചുമത്തുമെന്ന്‌യുവന്റസ് പരിശീലകൻ മാക്സ് അല്ലെഗ്രിയും പറഞ്ഞു.

സുസോലോ താരം ഡി ഫ്രാൻചെസ്കോയെയാണ് താരം തുപ്പിയത്. പക്ഷെ കളിക്കാരനോട് വ്യക്തിപരമായി മാപ്പ് പറയാൻ കോസ്റ്റ തയ്യാറായിട്ടില്ല.

Exit mobile version