Site icon Fanport

ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതിൽ അമർഷം പ്രകടിപ്പിച്ച് എമിറെ ചാൻ

യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതിൽ ആദ്യ അമർഷം പ്രകടിപ്പിച്ചും പിന്നീട് അത് പിൻവലിച്ചും യുവന്റസ് മിഡ്ഫീൽഡർ എമിറെ ചാൻ. തന്നെ ഒഴിവാക്കുന്നത് പറയാൻ പരിശീലകൻ സാരി വിളിച്ചിരുന്നു എന്നും അന്നാൽ ആ വിളി 60 സെക്കൻഡ് പോലും ഉണ്ടായിരുന്നില്ല എന്നും ചാൻ പറഞ്ഞു. ഈ തീരുമാനത്തിൽ അതീവ സങ്കടമുണ്ട് എന്നും താൻ രോഷത്തിൽ ആണെന്നും ചാൻ പറഞ്ഞു.

എന്നാൽ ചാനിന്റെ പ്രതികരണം വിവാദമായതോടെ താരം നയം മാറ്റി. ടീമിന്റെ തീരുമാനങ്ങളെ ബഹുമാനിക്കുന്നു എന്നും യുവന്റസ് ടീമിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു എന്നും ചാൻ പറഞ്ഞു. ടീം എന്ത് തീരുമാനിച്ചാലും അത് സന്തോഷത്തോടെ അംഗീകരിക്കും എന്നും അദ്ദേഹം പറഞ്ഞു‌. യുവന്റസിനോട് എന്നും സ്നേഹം മാത്രമാണെന്നും ചാൻ ട്വിറ്ററിൽ കുറിച്ചു.

Exit mobile version