Site icon Fanport

മിലാൻ കുതിപ്പിന് അവസാനം, സാൻസിറോയിൽ യുവന്റസിന്റെ തേരോട്ടം

ഇറ്റാലിയൻ സീരി അ മത്സരങ്ങളിലെ മിലാന്റെ കുതിപ്പ് അവസാനിപ്പിച്ച് യുവന്റസിന് നിർണായക ജയം. സാൻസിറോയിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ 1-3 എന്ന സ്കോറിനാണ് ആന്ദ്രേ പിർലോയുടെ ടീം ജയിച്ചു കയറിയത്. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയരാൻ യുവന്റസിനായി. നിലവിൽ മിലാൻ തന്നെ ഒന്നാം സ്ഥാനത്ത് തുടരും.

ഫെഡറിക്കോ ചീസയുടെ ഇരട്ട ഗോളുകൾക്കാണ് മത്സരം യുവന്റസ് കൈപ്പിടിയിൽ ഒതുക്കിയത്. കളിയുടെ 18 ആം മിനുട്ടിൽ ദിബാലയുടെ അസിസ്റ്റിൽ ചീസയാണ് മത്സരത്തിൽ ആദ്യ വെടി പൊട്ടിച്ചത്. പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപ് മിലാൻ കളിയിലേക്ക് കലാബ്‌റിയയുടെ ഗോളിൽ തിരിച്ചു വന്നു. രണ്ടാം പകുതിയിൽ വീണ്ടും ദിബാല- ചീസ സഖ്യം തന്നെ മിലാന്റെ വലയിൽ പന്തെത്തിച്ചതോടെ സ്കോർ 1-2. 76 ആം മിനുട്ടിൽ മകെന്നി കൂടെ ഗോൾ നേടിയതോടെ യുവന്റസ് ജയം ഉറപ്പാക്കി. ഈ സീസണിൽ മിലാൻ ലീഗിൽ നേരിടുന്ന ആദ്യ തോൽവിയാണ് ഇത്.

Exit mobile version