റൊണാൾഡോയുടെ വരവ് യുവന്റസിനെ ചാമ്പ്യൻസ് ലീഗിൽ ശക്തരാക്കി – കെല്ലിയ്‌നി

- Advertisement -

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ യുവന്റസിലേക്കുള്ള വരവ് യുവന്റസിനെ ചാമ്പ്യൻസ് ലീഗിൽ കൂടുതൽ കരുത്തരാക്കിയെന്നു യുവന്റസ് ക്യാപ്റ്റൻ കെല്ലിയ്‌നി. ലോക ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. സീരി എയിൽ ഗോളുകളും അസിസ്റ്റുകളുമായി അദ്ദേഹം തിളങ്ങുമെന്നു സംശയമുണ്ടായിരുന്നില്ല.

ബുഫൺ പാരിസിലേക്ക് പോയപ്പോൾ അവശേഷിച്ച ടീമിന്റെ നെടുംതൂണെന്ന സ്ഥാനം ഇപ്പോൾ റൊണാൾഡോ ഏറ്റെടുത്തിരിക്കുന്നു. യുവന്റസിന്റെ എല്ലാ പോരായ്മകളും ഉൾക്കൊണ്ടു തന്നെ മുന്നോട്ടു നയിക്കാൻ റൊണാൾഡോയ്ക്ക് ആകുന്നുണ്ടെന്നും കെല്ലിയ്‌നി പറഞ്ഞു. തന്റെയും ടീമിന്റെയും ആഗ്രഹം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വണ്ട മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ കപ്പുയർത്തുകയാണെന്നും കെല്ലിയ്‌നി പറഞ്ഞു.

Advertisement