Site icon Fanport

യുവന്റസ് കോച്ചിന് വോട്ട് ചെയ്യാതെ ചെലിനി

യുവന്റസ് കോച്ചായ അല്ലെഗ്രിക്ക് വോട്ട് ചെയ്യാതെ യുവന്റസ് താരം ചെലിനി. ഫിഫയുടെ മികച്ച പുരുഷ ടീമിന്റെ പരിശീലകനെ തിരഞ്ഞെടുക്കാനായിട്ടുള വോട്ടെടുപ്പിലാണ് അല്ലെഗ്രിക്ക് ചെലിനി വോട്ട് ചെയ്യാതിരുന്നത്. ലണ്ടനിൽ നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ മികച്ച താരമായി ലൂക്ക മോഡ്രിച്ചും പരിശീലകനുള്ള പുരസ്‌കാരം ലോക ചാമ്പ്യന്മാരായ ഫ്രാൻസിന്റെ പരിശീലകൻ ദേശ്‌ചാമ്പ്സും നേടി.

ദേശീയ ടീമുകളുടെ ക്യാപ്റ്റന്മാരും ദേശീയ ടീമിന്റെ പരിശീലകരും മാധ്യമ പ്രവർത്തകരും ആരാധകരുടെ വോട്ടിന്റെയും അടിസ്ഥാനത്തിലാണ് അവാർഡ് സമ്മാനിക്കുന്നത്. ചെലിനി ദേശ്‌ചാമ്പ്സ്, സിദാൻ, ഗാരെത് സൗത്ത്ഗേറ്റ് എന്നിവരെയാണ് നാമനിർദ്ദേശം ചെയ്തത്. അതെ സമയം യുവന്റസിലെ സഹതാരമായ റൊണാൾഡോയെ ചെലിനി മികച്ച താരത്തിനായി നാമനിർദ്ദേശം ചെയ്തു.

Exit mobile version