Site icon Fanport

ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസിലെത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല – കെല്ലെയ്നി

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസിലെത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നു യുവന്റസ് പ്രതിരോധതാരം കെല്ലെയ്നി. അപ്രതീക്ഷിതമായിട്ടാണ് താരം വന്നതെന്നും അദ്ദേഹം പറഞ്ഞു. യുവന്റസിനെതിരെ നിരവധി ഗോളുകളടിച്ച, യുവന്റസിന്റെ കിരീട മോഹങ്ങൾ പലപ്പോളും തട്ടിത്തെറിപ്പിച്ച റൊണാൾഡോ വന്നത് സ്വപ്നതുല്യമായിരുന്നെനും കെല്ലിയ്‌നി പറഞ്ഞു.

കാർഡിഫിലും,മാഡ്രിഡിലും,ട്യൂറിനിലും തന്റെ സ്വപ്‌നങ്ങൾ തകർത്ത താരമാണെങ്കിലും റൊണാൾഡോ യുവന്റസിന് ഒട്ടേറെ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും ഇറ്റാലിയൻ താരം പറഞ്ഞു. ഇതുവരെ ചാമ്പ്യൻസ് ലീഗ് ഒരു സ്വപ്നമായിരുന്നെങ്കിൽ റൊണാൾഡോയുടെ വരവോടു കൂടി കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്താണ്. മികച്ച് ഫോമിലുള്ള യുവന്റസ് തന്നെ ഈ സീസണിൽ കിരീടം നേടുമെന്നാണ് പ്രതീക്ഷയെന്നും കെല്ലിയ്‌നി പറഞ്ഞു.

Exit mobile version