Site icon Fanport

കിയെല്ലിനി രണ്ട് മാസത്തോളം പുറത്തിരിക്കും

യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനിയുടെ പരിക്ക് പ്രതീക്ഷിച്ചതിനേക്കാൾ സാരമുള്ളതാണ് എന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ പരിക്ക് രണ്ടാഴ്ച കൊണ്ട് മാറും എന്നാണ് ആദ്യ കരുതിയിരുന്നത്. എന്നാൽ പുതിയ പരിശോധനയ്ക്ക് ശേഷം താരം രണ്ട് മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും എന്നാണ് ഡോക്ടർമാർ പറയുന്നു. മസിൽ ഇഞ്ച്വറി തന്നെ ആണ് കിയെല്ലിനിയെ അലട്ടുന്നത്.

ഒരു മാസക്കാലം പുറത്ത് ഇരുന്നിട്ട് കഴിഞ്ഞ ആഴ്ച മാത്രമാണ് കിയെല്ലിനി മടങ്ങി എത്തിയത്. പിന്നാലെ ആണ് വീണ്ടും പരിക്ക് എത്തിയത്. കിയെല്ലിനിക്ക് അവസാന സീസൺ മുതൽ പരിക്ക് നിരന്തരം പ്രശ്നമാകുന്നതാണ് കാണാൻ കഴിയുന്നത്. കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗം സമയവും പരിക്ക് കാരണം നഷ്ടപ്പെട്ട താരമാണ് കിയെല്ലിനി. താരത്തിന് പരിക്ക് തുടർന്നാൽ യുവന്റസ് പുതിയ കരാർ നൽകുമോ എന്നതും സംശയമാണ്.

Exit mobile version