” റയൽ മാഡ്രിഡിനെയും ഇറ്റലിയേയും എന്നെങ്കിലും പരിശീലിപ്പിക്കണമെന്നതാണ് ആഗ്രഹം “

എന്നെങ്കിലും റയലിന്റെയും ഇറ്റാലിയൻ ദേശീയ ടീമിന്റെയും പരിശീലകനാവാൻ ആഗ്രഹമുണ്ടന്ന് തുറന്ന് പറഞ്ഞ് ഇറ്റാലിയൻ ഇതിഹാസം ഫാബിയോ കന്നവരോ. തന്റെ കോച്ചിംഗ് കരിയർ ആരംഭിച്ചത് തന്നെ റയലിനെ പോലൊരു വലിയ ക്ലബ്ബിൽ എന്നെങ്കിലും പരിശീലകനാവാനാണെന്നും മുൻ ലോകചാമ്പ്യൻ കൂടിയായ കന്നവരോ കൂട്ടിച്ചേർത്തു. ചൈനയിൽ പരിശീലകനായ കന്നവാരോ ഇതുവരെ യൂറോപ്യൻ ക്ലബ്ബുകളിൽ പരിശീലിപ്പിച്ചിട്ടില്ല. ചൈനീസ് സൂപ്പർ ലീഗ് ക്ലബായ ഗുവാങ്‌സോ എവെർഗ്രാൻഡെയുടെയും ചൈനീസ് ദേശീയ ടീമിന്റെയും പരിശീലകനായിരുന്നു കന്നവരോ.

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ കന്നവാരോ ബാലൻ ദേയോർ നേടിയ മൂന്നു പ്രതിരോധ താരങ്ങളിൽ(ബെക്കൻബോവർ,സമ്മേർ) ഒരാളാണ്. ബുഫൺ കഴിഞ്ഞാൽ ഇറ്റലിക്ക് വേണ്ടി ഏറ്റവുമധികം തവണ ബൂട്ടണിഞ്ഞത് കന്നവാരോയാണ്.

Exit mobile version