“യുവന്റസിൽ സന്തോഷവാനല്ല” – ചാൻ

താൻ യുവന്റസിൽ സന്തോഷവാനല്ല എന്ന് ജർമ്മൻ മിഡ്ഫീൽഡർ എമിറെ ചാൻ. യുവന്റസിൽ ഈ സീസണിൽ അവസരങ്ങൾ ഒന്നും കിട്ടാതെ കഷ്ടപ്പെടുകയാണ് ചാൻ. താൻ എപ്പോഴും വലുത് ആഗ്രഹിക്കുന്ന ആളാണ്. ഫുട്ബോളിന്റെ ഏറ്റവും വലിയ തലത്തിൽ തന്നെ താൻ മത്സരിക്കണമെന്നും താൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ ഞാൻ സന്തോഷവാനല്ല ചാൻ പറഞ്ഞു.

ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ആദ്യ ഇലവനിൽ എത്തിയില്ല. പിന്നെ എങ്ങനെ സന്തോഷിക്കും. ചാൻ ചോദിക്കുന്നു. ഈ വിഷമഘട്ടത്തെ നല്ല രീതിയിൽ നേരിടുകയാണെന്നും കഠിന പരിശ്രമം നടത്തികൊണ്ടിരിക്കുകയാണെന്നും ചാൻ പറഞ്ഞു. അധികം താമസിയാതെ അവസരം തന്നെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജർമ്മൻ ലീഗിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഫുട്ബോളിൽ എന്തും സംഭവിക്കാം എന്നും ചാൻ മറുപടി പറഞ്ഞു.

Exit mobile version