യുവന്റസ് വിടും എന്ന് ബുഫൺ പ്രഖ്യാപിച്ചു

20210511 173434
- Advertisement -

യുവന്റസിന്റെ ഏറ്റവും സീനിയർ താരമായ ബുഫൺ ക്ലബ് വിടും എന്ന് പ്രഖ്യാപിച്ചു. ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്നും നീണ്ട യാത്രയ്ക്ക് അവസാനമാവുകയാണ് എന്നും ബുഫൺ പറഞ്ഞു. എന്നാൽ താരം ഈ സീസണോടെ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. 43കാരനായ താരം അമേരിക്കയിലേക്ക് പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമി താരത്തിന് കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗോൾകീപ്പറായ ബുഫൺ പി എസ് ജിയിൽ പോയി വന്നതു മുതൽ യുവന്റസിന്റെ ഒന്നാം നമ്പർ അല്ല. ഈ വർഷം അടക്കം 20 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 10 ഇറ്റാലിയൻ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 22 കിരീടങ്ങൾ യുവന്റസിനൊപ്പം ഇതുവരെ ബുഫൺ നേടിയിയിട്ടുണ്ട്. യുവന്റസിന് നൽകാൻ ഉള്ളത് ഒക്കെ താൻ നൽകി എന്നും തനിക്ക് ക്ലബ് അതിലുമേറെ തിരികെ നൽകി എന്നും ബുഫൺ പറഞ്ഞു.

Advertisement