ബുഫണെ സ്വന്തമാക്കാൻ പാർമ രംഗത്ത്

20210613 012747
Credit: Twitter

ജിയാൻ‌ലൂഗി ബഫണെ സ്വന്തമാക്കാൻ പാർ‌മ രംഗത്ത്. മുൻ ഇറ്റലി ക്യാപ്റ്റൻ യുവന്റസ് വിടാൻ തീരുമാനിച്ചിരുന്നു. 43കാരനായ താരം വിരമിക്കില്ല എന്നും 2022 ലോകകപ്പ് വരെ ഫുട്ബോളിൽ സജീവമായി ഉണ്ടാകും എന്നും പ്രഖ്യാപിച്ചിരുന്നു. താൻ സ്പെയിനിലേക്ക് പോകില്ലെന്ന് ബാഴ്‌സലോണയെ ബുഫൺ അറിയിച്ചിരുന്നു. പാർമ ബുഫണെ സ്വന്തമാക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്. പാർമയ്ക്ക് ഒപ്പം ജെനോവയും ബെസിക്ടാസും ബുഫണെ സമീപിച്ചിട്ടുണ്ട്.

പാർമയിൽ കരിയർ ആരംഭിച്ച ബഫൺ 2001ൽ ആയിരുന്നു യുവന്റസിലേക്ക് എത്തിയത്. ഈ വർഷം അടക്കം 20 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 10 ഇറ്റാലിയൻ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 22 കിരീടങ്ങൾ യുവന്റസിനൊപ്പം ഇതുവരെ ബുഫൺ നേടിയിയിട്ടുണ്ട്.

Previous articleകൊറോണ ഭീതികളെ മറികടന്ന് ഇന്ന് കോപ അമേരിക്കയ്ക്ക് കിക്കോഫ്
Next articleവ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ഹസന്‍ അലി പിന്മാറി