Site icon Fanport

ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം കളിക്കാൻ ആഗ്രഹമുണ്ട് – ബുഫൺ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് ഇറ്റാലിയൻ ഇതിഹാസം ബുഫൺ. പതിനേഴ് വർഷത്തോളം യുവന്റസിന്റെ താരമായിരുന്ന ബുഫൺ കഴിഞ്ഞ വർഷമാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ യുവന്റസിൽ എത്തിയത്. ബുഫൺ ക്ലബ്ബ് വിട്ടതിനു ശേഷം ഈ സീസണിന് മുന്നോടിയായി ആയിരുന്നു റയൽ മാഡ്രിഡ് വിട്ട് റൊണാൾഡോ ഇറ്റലിയിൽ എത്തുന്നത്.

ലോകത്തെ മികച്ച താരങ്ങളോടൊപ്പം കളിക്കാൻ ആഗ്രഹിക്കുന്ന ആളെന്ന നിലയ്ക്ക് റൊണാൾഡോയോട് ഒപ്പം കളിക്കാനും ആഗ്രഹിച്ചിരുന്നെനും പറഞ്ഞു. നെയ്മറിനും എംബാപ്പയ്ക്കും ഒപ്പം കളിക്കാൻ വേണ്ടിയാണു താൻ പിഎസ്ജിയിലേക്ക് പോയതെന്നും പറഞ്ഞു. പിഎസ്ജിയോടൊപ്പം ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നാണ് ബുഫെൻ പറയുന്നത്.

Exit mobile version