ഗോൾകീപ്പിംഗിലെ ഇതിഹാസ ഗ്ലോവ് യുവന്റസ് വിടുന്നു

- Advertisement -

ഗോൾകീപ്പിംഗിലെ പകരം വെക്കാനില്ലാത്ത ഇതിഹാസം ബുഫൺ യുവന്റസ് വിടാൻ തീരുമാനിച്ചു. ഈ ശനിയാഴ്ച നടക്കുന്ന വെറോണയുമായുള്ള മത്സരമാകും തന്റെ യുവന്റസിനായുള്ള അവസാന മത്സരം എന്ന് ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ബുഫൺ മാധ്യമങ്ങളെ അറിയിച്ചു. 17 വർഷങ്ങളായുള്ള യുവന്റസിനൊപ്പമുള്ള യാത്രയ്ക്ക് ആണ് ഈ തീരുമാനത്തോടെ കൂടെ അവസാനമാകുന്നത്.

2001ൽ പാർമയിൽ നിന്ന് യുവന്റസിൽ എത്തിയ ബുഫൺ 500ൽ അധികം മത്സരങ്ങൾ യുവന്റസിനായി വലകാത്തിട്ടുണ്ട്. 9 ഇറ്റാലിയൻ ലീഗ് കിരീടങ്ങളും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടി. ലീഗിലെ നിരവധി റെക്കോർഡുകളും യുവന്റസിനൊപ്പം സ്വന്തമാക്കിയാണ് ബുഫൺ ടീം വിടുന്നത്. കഴിഞ്ഞ ആഴ്ച ഉയർത്തിയ ഇറ്റാലിയൻ ലീഗ് കിരീടത്തോടെ ഏറ്റവും കൂടുതൽ ലീഗ് കിരീടങ്ങൾ നേടുന്ന താരം എന്ന റെക്കോർഡും ബുഫൺ തന്റെ പേരിലാക്കിയിരുന്നു‌. 9 സീരി എ കിരീടമാണ് ബുഫൺ നേടിയിട്ടുള്ളത്.

സീരി എയിൽ മത്സരങ്ങളുടെ എണ്ണത്തിൽ 608 കളികളുമായി ബുഫണാണ് രണ്ടാമത്. 974 മിനുട്ടുകൾ ഗോൾ വഴങ്ങാതെ ഏറ്റവും കൂടുതൽ നിമിഷം ഗോൾ വഴങ്ങാത്തതിനുള്ള റെക്കോർഡ്, 292 ക്ലീൻഷീറ്റുമായി ഏറ്റവും കൂടുത ക്ലീൻഷീറ്റിലെ റെക്കൊർഡ്, 10 തുടർ ക്ലീൻഷീറ്റിനുള്ള റെക്കോർഡ്, ഒരു സീസണിൽ മാത്രം 21 ക്ലീൻഷീറ്റ് എന്ന റെക്കോർഡ് തുടങ്ങി ഇറ്റലിയിലെ ഒരുവിധം എല്ലാ റെക്കോർഡും ബുഫൺ സ്വന്തമാക്കിയിട്ടുണ്ട്.

യുവന്റസ് വിടുന്ന ബുഫൺ ഇറ്റലിയിൽ തുടരില്ല. തനിക്ക് കുറച്ച് ക്ഷണങ്ങൾ കിട്ടിയിട്ടുണ്ട് എന്നും. ഭാവി എവിടെയാണെന്ന് താമസിയാതെ തീരുമാനിക്കും എന്നും ബുഫൺ പത്രസമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement