ആരാധകരോട് വിട പറഞ്ഞ് ബുഫൺ

യുവന്റസ് ആരാധകരോട് ബുഫൺ വിട ചൊല്ലി. സീരി എയുടെ മറ്റൊരു സീസൺ കൂടി കഴിയുമ്പോൾ യുവന്റസ് വിടാനുള്ള തീരുമാനം ഫുട്ബോൾ ലോകത്തെ അറിയിച്ച്‌ കഴിഞ്ഞിരുന്നു ബുഫൺ. 17 വർഷങ്ങളായി ബിയാങ്കോനേരികൾക്കൊപ്പമായിരുന്നു ബുഫൺ. യുവന്റസ് വിടുന്ന ബുഫൺ ഇറ്റലിയിൽ തുടരില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇതിഹാസതാരത്തിന്റെ ക്ലബിന് വേണ്ടിയുള്ള മത്സരം കാണാൻ ആരാധകർ തിങ്ങി നിറഞ്ഞിരുന്നു. മത്സരത്തിന് മുൻപേ ആരാധകരോട് ബഫൺ വിട ചൊല്ലി.

ഇറ്റലിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബുഫൺ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയിലേക്ക് കൂടുമാറിയേക്കും. രണ്ടു വർഷത്തെ കരാറിലാണ് പാരിസിലേക്ക് ബുഫൺ കുടിയേറുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരാജസ്ഥാനെ നയിച്ച് രാഹുല്‍ ത്രിപാഠി, ഉമേഷ് യാദവിനു മൂന്ന് വിക്കറ്റ്
Next articleപ്രീമിയർ ലീഗ് സീസണിലെ മികച്ച ഗോളായി ബൂഫലിന്റെ ഗോൾ