ലിയോനാഡൊ ബനുചി യുവന്റസിൽ തുടരും

ഇറ്റാലിയൻ ഡിഫൻഡർ ലിയോനാഡൊ ബനുചി സീരി എ ചാമ്പ്യന്മാരായ യുവന്റസുമായുളള കരാർ 2021 വരെ പുതുക്കി. ക്ലബ് വെബ്‌സൈറ്റ് വഴി ആണ് യുവന്റസ് ഈ കാര്യം അറിയിച്ചത്.

29കാരനായ ബനുചി ഇറ്റലിയിലെ തന്നെ മികച്ച പ്രതിരോധനിരാ താരങ്ങളിൽ ഒരാളാണ്. മുൻ ഇറ്റാലിയൻ പരിശീലകനായ കൊണ്ടേ പരിശീലിപ്പിക്കുന്ന ചെൽസിയിലേക്ക് ബനുചി കൂട്മാമാറിയേക്കും എന്ന വാർത്തകൾ പരക്കുന്നതിനിടെയാണ് കരാർ പുതുക്കിയ വാർത്ത യുവന്റസ് പുറത്തുവിട്ടത്.
67 തവണ ഇറ്റാലിയൻ കുപ്പായം അണിഞ്ഞിട്ടുള്ള ബനുചി 2010ൽ ആണ് യുവന്റസിൽ എത്തുന്നത്. തുടർന്നിങ്ങോട്ട് യുവന്റസ് ടീമിലെ സ്ഥിരം സാന്നിധ്യമായ ബനുചി ഇതുവരെ 200ലേറെ തവണ യുവന്റസിനായി ബൂട്ട് കെട്ടിയിട്ടുണ്ട്.
അതെ സമയം യുവന്റസിന്റെ അടുത്ത കളി വ്യാഴാഴ്ച ക്രോടോണിനെതിരെയാണ്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന യുവന്റസ് രണ്ടാം സ്ഥാനത്തുള്ള റോമായേക്കാൾ 7 പോയിന്റ് മുകളിലാണ്.