Site icon Fanport

ബൊണൂചിക്ക് പരിക്ക്, നാളെ ഉണ്ടാകില്ല

യുവന്റസ് സെന്റർ ബാക്കായ ബൊണൂചി നാളെ നടക്കുന്ന ലീഗ് മത്സരത്തിൽ യുവന്റസിന് ഒപ്പം ഉണ്ടാകില്ല. അറ്റലാന്റയ്ക്ക് എതിരായ മത്സരത്തിൽ ഏറ്റ പരിക്കാണ് ബൊണൂചിയെ അലട്ടുന്നത്. നാളെ സസുവോളയെ ആണ് യുവന്റസ് നേരിടുന്നത്. അവസാന രണ്ട് മത്സരങ്ങളിലും പോയന്റ് നഷ്ടപ്പെടുത്തിയ യുവന്റസ് എങ്ങനെ എങ്കിലും വിജയ വഴിയിൽ എത്താൻ ആണ് ശ്രമിക്കുന്നത്.

ബൊണൂചിയുടെ അഭാവത്തിൽ ഡിലിറ്റും റുഗാനിയും ആകും ആദ്യ ഇലവനിൽ സെന്റർ ബാക്ക് കൂട്ടുകെട്ട് ആവുക. ഒട്ടും ഫോമിൽ ഇല്ലാത്ത താരമാണ് റുഗാനി. മിലാനെതിരെ റുഗാനി സെന്റർ ബാക്കായി ഇറങ്ങിയ മത്സരത്തിൽ യുവന്റസ് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ലീഗിൽ ഒന്നാമത് നിൽക്കുന്ന യുവന്റസിന് ഇനിയും പോയന്റ് നഷ്ടപ്പെടുത്തിയാൽ കിരീടത്തിലേക്കുള്ള യാത്ര പ്രയാസകരമാകും.

Exit mobile version