ബൊണൂച്ചി യുവന്റസിൽ വീണ്ടും നമ്പർ 19, പ്രതിഷേധങ്ങക്ക് മറുപടി ഗ്രൗണ്ടിൽ എന്ന് ബൊണൂച്ചി

യുവന്റസിലേക്ക് തിരികെ എത്തിയ ഇറ്റാലിയൻ സെന്റർ ബാക്ക് ബൊണൂച്ചി യുവന്റസിൽ തന്റെ പഴയ ജേഴ്സിയായ നമ്പർ 19 തന്നെ അണിയും. കഴിഞ്ഞ സീസണിൽ യുവന്റസിൽ 19ആം നമ്പർ അണിഞ്ഞിരുന്ന മാറ്റിയ പെറിൻ തന്റെ ജേഴ്സി നമ്പർ ബൊണൂച്ചിക്കായി വിട്ടു നൽകും.

ഒരു വർഷം മുമ്പ് യുവന്റസ് വിട്ട് എ സി മിലാനിൽ പോയ താരം രണ്ട് ദിവസം മുമ്പാണ് യുവന്റസിലേക്കുള്ള തന്റെ തിരിച്ചുവരവ് പൂർത്തിയാക്കിയത്. ബൊണൂച്ചിയുടെ വരവ് പക്ഷെ ആരാധകർ സ്വാഗതം ചെയ്തില്ല എന്നത് പ്രശ്നമില്ല എന്ന് താരം പറഞ്ഞു. വിമർശിക്കുന്നവരോട് വാക്കുകളാൽ മറുപടി പറയുന്നില്ല എന്നും മറുപടി കളത്തിൽ നൽകുമെന്നും ബൊണൂച്ചി പറഞ്ഞു.

2010 മുതൽ യുവന്റസിനായി കളിക്കുന്ന താരം 227 മത്സരങ്ങൾ യുവന്റസിനായി ഇതുവരെ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version