യുവന്റസിൽ തിരിച്ചെത്താനായത് മഹാഭാഗ്യം- ബൊനുച്ചി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിൽ തിരിച്ചെത്താനായത് മഹാഭാഗ്യമെന്നു ഇറ്റാലിയൻ പ്രതിരോധ താരം ലിയോണാർഡോ ബൊനുച്ചി. യുവന്റസിന് വേണ്ടി മുന്നൂറു മത്സരം എന്ന നാഴികക്കല്ല് തികച്ച ബൊനുച്ചി തന്റെ മുന്നൂറാം മത്സരത്തിന്റെ ജേഴ്‌സി യുവന്റസ് മ്യൂസിയത്തിൽ സമർപ്പിച്ച ശേഷം സാംസാരിക്കുകയായിരുന്നു താരം. യുവന്റസിൽ നിന്നും മിലാനിലേക്കാണ് ബൊനുച്ചി കുടിയേറിയത്. ഒരു സീസണിന് ശേഷം തിരികെ ടൂറിനിൽ എത്തി.

2010 ലാണ് ബാരിയിൽ നിന്നും ബൊനുച്ചി യുവന്റസിൽ എത്തുന്നത്. പിന്നീടിങ്ങോട്ട് ആറ് ലീഗ് കിരീടങ്ങൾ യുവന്റസിനൊപ്പം ഉയർത്താൻ ബൊനുച്ചിക്ക് സാധിച്ചു. 42 മില്ല്യണിനാണ് മിലാനിലേക്ക് ബൊനുച്ചി പോയത്. റൊണാൾഡോ എത്തിയപ്പോൾ ഹിഗ്വെയിനെ മിലാനിലേക്ക് നൽകിയപ്പോൾ പകരം ബൊനുച്ചി ടൂറിനിൽ എത്തി. യുവന്റസിൽ തിരിച്ചെത്തിയ തുടക്കത്തിൽ ആരാധകർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് മികച്ച പ്രകടനത്തിലൂടെ ബൊനുച്ചി യുവന്റസ് ആരാധകരെ കൂടെ നിർത്തി.