20220907 180625

മോശം തുടക്കം, കാൻസറിൽ നിന്നു മോചിതനായി വരുന്ന പരിശീലകനെ പുറത്താക്കി ബൊളാന

മോശം തുടക്കത്തെ തുടർന്ന് പരിശീലകനെ പുറത്താക്കി ഇറ്റാലിയൻ സീരി എ ക്ലബ് ബൊളാന. ലീഗിൽ കളിച്ച 5 കളികളിൽ നിന്നു 3 സമനിലയും 2 തോൽവികളും ആയി ബൊളാന 16 സ്ഥാനത്ത് ആണ്. ഇതിനെ തുടർന്ന് ആണ് പരിശീലകൻ സിനിസ മിഹജ്ലോവിചിനെ അവർ പുറത്താക്കിയത്.

നേരത്തെ ലൂക്കിമിയ ബാധിച്ച അദ്ദേഹം കാൻസറിൽ നിന്നു മോചിതനായി വരിക ആയിരുന്നു. പരിശീലകനു എതിരെ ആരാധകരിൽ ഒരു വിഭാഗം തിരിഞ്ഞതോടെ ആണ് അദ്ദേഹം പുറത്തായത്. മൂന്നര വർഷം ഇറ്റാലിയൻ ടീമിന്റെ പരിശീലകൻ ആയിരുന്നു സിനിസ. സുഹൃത്ത് ആയ സിനിസയോടുള്ള ബഹുമാനം കാരണം മുൻ ശാക്തർ പരിശീലകൻ റോബർട്ടോ ഡി സെർബി ബൊളാനയുടെ പരിശീലകൻ ആവാനുള്ള ശ്രമം നിരസിച്ചത് ആയും വാർത്തകൾ ഉണ്ട്.

Exit mobile version