Site icon Fanport

ബൊലോഗ്ഞ്ഞയെ രക്ഷിച്ച് സൂപ്പർ സബ്ബ്

ഇറ്റലിയിൽ ബൊലോഗ്ഞ്ഞയെ രക്ഷിച്ചത് സൂപ്പർ സബ്ബ്. ഉദിനെസിനെ ബൊലോഗ്ഞ്ഞ പരാജയപ്പെടുത്തിയത് പിന്നിൽ നിന്നും തിരിച്ചു വന്നിട്ടാണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബൊലോഗ്ഞ്ഞ ഉദിനെസിനെ പരാജയപ്പെടുത്തിയത്. ബൊലോഗ്ഞ്ഞയ്ക്ക് വേണ്ടി ഫെഡറികോ സാന്റാൻഡർ, റിക്കാർഡോ ഓർസോളിനി എന്നിവർ ബൊലോഗ്ഞ്ഞയ്ക്ക് വേണ്ടി ഗോളടിച്ചത്.

ഇഗ്നസിയോ പുസ്സ്റ്റോയാണ് ഉദിനെസിന് വേണ്ടി സ്‌കോർ ചെയ്തത്. മുപ്പത്തിരണ്ടാം മിനുട്ടിലാണ് ഉദിനെസിന് വേണ്ടി പുസ്സ്റ്റോ ഗോളടിച്ചത്. എന്നാൽ ആദ്യ പകുതിക്ക് മുൻപേ ഫെഡറികോ സാന്റാൻഡർ സമനില നേടി. ബൊലോഗ്ഞ്ഞയുടെ സൂപ്പർ സബ്ബായി വന്നു ഓർസോളിനിയാണ് വിജയ ഗോൾ നേടിയത്. ഗോളിന് വഴിയൊരുക്കിയത് ഫെഡറികോ സാന്റാൻഡറാണ്.

Exit mobile version