Site icon Fanport

ചീവോയ്ക്ക് എതിരായ ഗോൾ മകന് സമർപ്പിച്ച് ലൂക്കസ് ബിഗ്ലിയ

സീരി എ യിൽ ചീവോയ്ക്ക് എതിരായ ഗോൾ മകന് സമർപ്പിച്ച് മിലാൻ താരം ലൂക്കാസ് ബിഗ്ലിയ. ചീവോയ്‌ക്കെതിരായ മത്സരത്തിൽ ബിഗ്ലിയ നേടിയ ഫ്രീകിക്ക് ഗോളാണ് ചീവോയ്‌ക്കെതിരെ മിലാന് മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ സമനില നേടിക്കൊടുക്കാൻ കഴിഞ്ഞത്. മത്സരത്തിൽ പോളിഷ് സ്‌ട്രൈക്കർ ക്രിസ്റ്റോഫ് പിയറ്റെക്കിന്റെ ഗോളിലാണ് മിലാൻ മത്സരം സ്വന്തമാക്കിയത്. തന്റെ ഏറെക്കാലത്തിനു ശേഷമുള്ള ഗോൾ മകന് സമർപ്പിക്കുന്നതായി ബിഗ്ലിയ മത്സരശേഷം പറഞ്ഞു.

ഇതിനു മുൻപ് മിലാ ന് വേണ്ടി ബിഗ്ലിയ ഗോളടിച്ചത് 2018 ഫെബ്രുവരിയിലാണ്. നാല് മാസത്തോളം പരിക്ക് കാരണം കളത്തിന് പുറത്തിരുന്ന ലൂക്കാസ് ബിഗ്ലിയ മികച്ച തിരിച്ച് വരവാണ് നടത്തിയത്. മിലാൻ പരിശീലകൻ ഗട്ടൂസോയ്ക്കും മിലാൻ ആരാധകർക്കും ലൂക്കാസ് ബിഗ്ലിയ നന്ദി പറഞ്ഞു. അർജന്റീനയുടെ താരമായ ലൂക്കാസ് ബിഗ്ലിയ ലാസിയോയിൽ നിന്നുമാണ് 2017 ൽ മിലാനിൽ എത്തിയത്.

Exit mobile version