പരിക്ക് : ബെനാലിക്ക് ഈ സീസൺ നഷ്ടമാകും

സീരി എയിൽ മറ്റൊരു താരത്തിന് കൂടി ഈ സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. അഹ്മദ് ബെനാലിക്കാണ് പരിക്കിനെ തുടർന്ന് ഈ സീസൺ നഷ്ടമാകുക. ക്രോട്ടോനെ താരമായ ബെനാലിയുടെ കാലിലെ പരിക്കാണ് സീസൺ ഔട്ട് ആകാൻ കാരണം.

തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ക്രോട്ടോനെക്ക് മറ്റൊരു താരമായ ആന്റെ ബുദിമിറിനെയും ഈ സീസണിൽ പരിക്കിനെ തുടർന്ന് നഷ്ടമായിരുന്നു. ടോറീനോയ്‌ക്കെതിരായ മത്സരത്തിലേറ്റ പരിക്കാണ് ബെനാലിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഇംഗ്ളീഷ് ലിബിയൻ താരമായ ബെനാലി സീരി ബി ടീമായ പേസ്‌കരയിൽ നിന്നും ലോണിലാണ് ക്രോട്ടോനെയിലെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial