ബെലോറ്റിയുടെ അത്ഭുത ഗോളിൽ ടൊറീനോ വിജയ പാതയിൽ

ഇറ്റാലിയൻ സീസണിലെ ഏറ്റവും മികച്ച ഗോൾ നേരത്തെ തന്നെ പിറന്നെന്നു ഉറപ്പിക്കാം. ഇന്ന് ടൊറീനോയുടെ സ്ട്രൈക്കർ ബെലോറ്റി ബൈസൈക്കിൾ കിക്കിലൂടെ നേടിയ ഗോൾ അത്രയ്ക്ക് സുന്ദരമായിരുന്നു. ലീഗിലെ ആദ്യ ജയം തേടി സസുവോളോയ്ക്ക് എതിരെ ഇറങ്ങിയ ടൊറീനോ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്.

44ആം മിനുട്ടിലായിരുന്നു ബെലോറ്റിയുടെ അത്ഭുത ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് ഡി സിൽവസ്ട്രെ കൊടുത്ത ക്രോസ് ബോക്സിനകത്തേക്ക് കുതിച്ച ബെലോറ്റിക്ക് പിറകിലാണ് വന്നത്. തന്റെ പിറകിലേക്ക് പോകുന്ന പന്തിനെയാണ് തകർപ്പൻ ബൈസൈക്കിൾ കിക്കിലൂടെ ബെലോറ്റി വലയിലേക്ക് എത്തിച്ചത്.

രണ്ടാം പകുതിയിൽ ലാജികിന്റേയും ഒബിയുടേയുൻ ഗോളുകളും ചേർത്ത് 3-0തിന്റെ വിജയൻ ടൊറിനോ പൂർത്തിയാക്കി. സീസണിലെ ആദ്യ മത്സരത്തിൽ ടൊറീനോ സമനില വഴങ്ങിയിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകന്നി അര്‍ദ്ധ ശതകവുമായി മാര്‍ക്ക് സ്റ്റോണ്‍മാന്‍
Next articleമെറാജ് ഷെയ്ഖ് മിന്നി, ഒരു പോയിന്റ് ജയം ഡല്‍ഹിയ്ക്ക്