ബെല്ലനോവ ഇന്റർ മിലാനിലേക്ക് എത്താൻ സാധ്യത

20220607 160726

ഇന്റർ മിലാൻ യുവന്റസിനെ പിന്തള്ളി കൊണ്ട് കലിയരിയുടെ റൈറ്റ് ബാക്ക് റൗൾ ബെല്ലനോവയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ആണ് 22-കാരൻ ലോണിൽ കലിയരിയിൽ എത്തിയത്. എന്നാൽ സീസൺ അവസാനം ഒരു മില്യൺ നൽകി കൊണ്ട് കലിയരി ബെല്ലനോവയെ തങ്ങളുടെ താരമാക്കി മാറ്റിയിരുന്നു. മുമ്പ് ബോർഡക്സിലായിരുന്നു താരം കളിച്ചിരുന്നത്.

ഏകദേശം 8 മില്യൺ യൂറോ നൽകേണ്ടി വരും ഇന്ററിന് താരത്തെ ടീമിലേക്ക് എത്തിക്കാൻ. ഇറ്റലിക്കാരനയാ ബെലനോവ് ഇറ്റലിയുടെ യൂത്ത് ടീമുകളെ മുമ്പ് പ്രതിനിധീകരിച്ചിട്ടുണ്ട്. എ സി മിലാന്റെ അക്കാദമിയിലൂടെ വളർന്ന താരമാണ്. മുമ്പ് ലോണിൽ അറ്റലാന്റയിലും താരം കളിച്ചിട്ടുണ്ട്.

Previous articleമാറ്റിച് റോമയിൽ ഒരു വർഷത്തെ കരാർ ഒപ്പുവെക്കും
Next articleകായോ ജോർജ് യുവന്റസിൽ നിന്ന് ലോണിൽ പോകാൻ സാധ്യത