Picsart 23 05 18 15 09 45 927

ബാസ്റ്റോണി ഇന്റർ മിലാനിൽ കരാർ പുതുക്കുന്നു

ഇന്റർ മിലാന്റെ യുവസെന്റർ ബാക്കായ ബാസ്റ്റോണി ക്ലബിൽ കരാർ പുതുക്കും. 2028വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുമെന്നാണ് സൂചന. ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുമ്പ് ഇന്റർ ഈ കരാർ വാർത്ത ആരാധകരെ അറിയിക്കും.

മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങിയ ടീമുകളുടെ ട്രാൻസ്ഫർ ലക്ഷ്യങ്ങളിൽ ഒരാളായിരുന്നു ബാസ്റ്റോണി. 5.5 മില്യൺ യൂറോയും പ്രതിവർഷം ലഭിക്കുന്ന കരാർ ആകും താരം ഇന്ററിൽ ഒപ്പുവെക്കുക. മിലൻ സ്‌ക്രിനിയറിനെ ഇതിനകം തന്നെ ഫ്രീ ഏജന്റായി നഷ്ടപ്പെട്ട ഇന്ററിന് ബാസ്റ്റോണിയെ നിലനിർത്തുക നിർബന്ധമായിരുന്നു.

2017-ൽ അറ്റലാന്റയിൽ നിന്ന് 31.1 മില്യൺ യൂറോയ്ക്ക് ആൺ 24-കാരനെ ഇന്റർ വാങ്ങിയത്‌

Exit mobile version