ബറോണിയെ കൈവിട്ട് ഫ്രോസിനോൺ

- Advertisement -

ഇറ്റാലിയൻ ക്ലബായ ഫ്രോസിനോൺ തങ്ങളുടെ പരിശീലകനായ മാർകോ ബറോണിയെ പുറത്താക്കി. ഈ സീസണിൽ റിലഗേഷനിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തതാണ് ബറോണിയെ പുറത്താക്കാനുള്ള കാരണം. ബറോണി ക്ലബ് വിടുന്നതായി ഔദ്യോഗികമായി ക്ലബ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ ഡിസംബറിക് ആയിരുന്നു ബറൊണി ക്ലബിന്റെ ചുമതലയേറ്റെടുത്തത്.

ആ സമയത്തിനു മുമ്പ് തന്നെ ഫ്രോസിനോൺ റിലഗേഷൻ ഭീഷണിയിലായിരുന്നു. 22 മത്സരങ്ങളിൽ ക്ലബിനെ പരിശീലിപ്പിച്ച ബറോണി നാലു വിജയം അഞ്ചു സമനില 13 തോൽവി എന്നിവയാണ് സമ്പാദിച്ചത്. 38 മത്സരങ്ങളിൽ ആകെ അഞ്ചു മത്സരങ്ങൾ ഫ്രോസിനോൺ ജയിച്ചപ്പോൾ ആ നാലു വിജയങ്ങളും ബറോണിയുടെ കീഴിൽ ആയിരുന്നു. ക്ലബ് വിട്ട ബറോണി സീരി എയിൽ തന്നെ മടങ്ങി എത്താമെന്ന പ്രതീക്ഷയിലാണ്.

Advertisement